Loading
ജ്യോതിഷംjyotism
ജ്യോതിഷം =========== പത്തുകൊമ്പുള്ളൊരു ദൂതൻ പരമാത്മാവിൻ കുറുനരികൾ പണ്ടേക്കു പണ്ടേക്കുള്ളൊരു സത്യം മിഥ്യയെന്നുകരുതി കളഞ്ഞൊരു സത്യം
നവഗ്രഹങ്ങളും യുറാനസും ചേർന്നൊരു കുറുനരി സംഘം മോശക്കാരല്ല ആരുമേ ഉത്തമനും നീച സ്വഭാവം കാണിച്ചീടും
ബൈബിളിൽ പറഞ്ഞൊരു സത്യം വെളിപാടിൽ പറഞ്ഞൊരു സത്യം യേശുവിനെ കാൽവരിയിൽ യാഗമാക്കിയ സത്യം, നമ്മൾ മറന്നൊരു സത്യം
ബുധാഷ്ടവർഗ്ഗത്തിൽ രണ്ടാം ഭാവത്തിൽ അക്ഷാധിക്യമായി രണ്ടിൽ ഗുരു വന്നീടുകിൽ ചമിച്ചീടും വേദ പുരാണ ഇതിഹാസങ്ങൾ ചമിച്ചീടുന്നൂ ഇതിനാൽ ഞാൻ
വർഗ്ഗങ്ങൾ, സൂത്ര വിദ്യകൾ നൂതന വിധികൾ തീർത്തു ഞാൻ ശാസ്ത്രത്തിന് മൂടുപടം ദൂരെത്തെറിയും ശാസ്ത്ര സങ്കല്പങ്ങൾ തൂത്തെറിയും
ന്യൂട്ടനും ഐൻസ്റ്റീൻ മാക്സ് പ്ലാങ്കും പിന്നെ ഹോക്കിൻസും പാടെ മറന്നൊരു സത്യം ശാസ്ത്രത്തിന് അശ്രദ്ധയിൽ വിട്ടൊരു സത്യം സത്യയുഗം മുതൽ നിന്നൊരു സത്യം
പരാശര മുനി പരാശ്രയം കൂടാത് മെനഞ്ഞൊരു സത്യം നാരദ മുനി പഠിച്ചൊരു സത്യം ശിവപാർവ്വതി സംവാദത്തിൽ നിത്യം വിശ്വാമിത്രൻ, വസിഷ്ഠൻ, അഗസ്ത്യൻ, മുനികളാൽ തീർത്ത സത്യം രാവണൻ ഉരുക്കി കാച്ചിയ സത്യം ഗുരുക്കൾ മറന്നൊരു സത്യം, നമ്മുടെ ഗുരുക്കൾ മറന്നൊരു സത്യം.
പേറ്റുനോവിൽ തെരയുന്ന സത്യം പിന്നെ ആയുസ്സുനീളെ കുരുക്കുന്ന സത്യം ആറ്റം ആയി തീർന്നു, പിന്നെ ഊർജമായി തീർന്നു `നേരിടുന്നോർ നീറി പുകയുന്ന സത്യം കാഴ്ചക്കാർക്കതൊരു മിഥ്യ, കേവലം മിഥ്യ കേവലം തർക്കിക്കുവാനുള്ളൊരു തന്തു വേദനിക്കുന്നൊരു സത്യത്തെ തഴയാന്നൊള്ളോരു തന്ത്രം ആറ്റം ആയി തീർന്നു, പിന്നെ ഊർജമായി തീർന്നു `നേരിടുന്നോർ നീറി പുകയുന്ന സത്യം ജന്മനാ കിട്ടുന്നൊരു വറ്റുമായി പ്രാരാബ്ധ ശ്രീമാനായി കഴിയുന്നതാ.
ജീവിതത്തിന് ചക്രം, പന്ത്രണ്ടു രാശികളിൽ കുറിക്കുമൊരു, ജീവിത ചക്രം, ലഗ്നവും, ഭാവവും തീർക്കുന്ന, അറിവിന്റെ ചക്രം, രാശി ചക്രം. അറിയാത്തവർക്ക് അറിയാത്ത ചക്രം, അറിയുന്നവർക്ക് അറിവിന്റെ ചക്രം, രാഹുവിൽ കരയിക്കുന്ന ചക്രം, ശനിയിൽ വട്ടം ചുറ്റിക്കും ചക്രം, വ്യാഴത്തിൽ നന്മ നേരുന്ന ചക്രം!
രാശി ചക്രത്തിൽ തീർത്തൊരു സത്യം മന്നിൽ മുനിമാർ തീർത്ത സത്യം ശാസ്ത്രത്തിന് അശ്രദ്ധയിൽ വിട്ടൊരു സത്യം സത്യയുഗം മുതൽ നിന്നൊരു സത്യം
By നാഷ് തോമസ്, കടമ്മനിട്ട, 05-08-2026, 04:34 PM
Astrology =========== A messenger with ten branches Little foxes of the Supreme Soul An eternal truth A truth discarded as false
The nine planets and Uranus A group of little foxes None are bad They show both noble and vile nature
A truth told in the Bible A truth told in Revelation The truth that made Jesus a sacrifice A truth we have forgotten
In the second house of Mercury's group If Jupiter comes in excess The Vedas, Puranas, and epics will pretend Thus, I pretend
Classes, secret skills I created new methods I will remove the veil from science I will discard scientific concepts
Newton, Einstein, Max Planck And then Hawking, a truth completely forgotten A truth neglected by science A truth standing since the Satya Yuga
Without the support of Parashara Muni A truth crafted A truth learned by Narada Muni In Shiva-Parvati's dialogue A truth crafted by sages Vishwamitra, Vasishta, Agastya A truth melted and forged by Ravana A truth forgotten by teachers A truth our teachers have forgotten A truth sought in stomach pain
A truth that binds life Ended as an atom, then became energy A truth swelling and smoking for those who face it To the viewers, it's an illusion, just an illusion Just a thread for argument A truth that hurts A technique to avoid it Ended as an atom, then became energy A truth swelling and smoking for those who face it A drying up received at birth Living as a prosperous being The wheel of life,
Marked in the twelve signs, The wheel of life, Creating the ascendant and house, The wheel of knowledge, the zodiac wheel. A wheel unknown to the ignorant, A wheel of knowledge to the knowing, A wheel crying in Rahu, A wheel circling in Saturn, A wheel bringing good in Jupiter! A truth crafted in the zodiac wheel
A truth crafted by sages on earth A truth neglected by science A truth standing since the Satya Yuga